വരാപ്പുഴ കസ്റ്റഡിമരണം: അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും

varappuzha custody death,

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ കൂടുതല്‍ പേര്‍ പ്രതികളായേക്കുമെന്ന് റിപ്പോര്‍ട്ട്. അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും നീളുന്നു. പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ദീപക് എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. സിഐക്കും എസ്‌ഐക്കും ഗുരുതര വീഴ്ചയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകും.

ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതില്‍ സിഐക്ക് ഗുരുതരവീഴ്ച പറ്റി. പ്രതിയെ സിഐ നേരില്‍ കണ്ടിട്ടേ ഇല്ല. രേഖകളില്‍ കൃത്രിമം കാണിച്ചെന്നും കണ്ടെത്തി.

Top