പ്രണയദിനത്തില്‍ പാര്‍ട്ടിക്കിടെ വെടിവെപ്പ്; ഏഴുപേര്‍ കൊല്ലപ്പെട്ടു

Man shot

മെക്‌സിക്കോ സിറ്റി: പ്രണയദിനത്തിന്റെ ഭാഗമായി മെക്‌സിക്കോയില്‍ സംഘടിപ്പിച്ച ഡാന്‍സ് പാര്‍ട്ടിക്കിടെ ഉണ്ടായ വെടിവെപ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു.

മെക്‌സിക്കോയിലെ വഹാക്കയിലാണ് സംഭവം. മേയര്‍ റാഫേല്‍ മെല്‍ക്കോര്‍ റൂയിസ് അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിനു നേരെയാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തതെന്നാണ് വിവരം.

മേയറുടെ പിതാവിനും മകനും വെടിയേറ്റവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 3,300ലേറെ കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തായിരുന്നു ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്.

Top