ആ വരികള്‍ക്ക് ദേശീയ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു ലഭിച്ചത് ഫിലിംഫെയര്‍ അവാര്‍ഡ് :വൈരമുത്തു

vairamuthu

ഹൈദരാബാദ്: ഒരു കര്‍ഷകന് മഴ എങ്ങനെയാണോ അപ്രകാരമാണ് ഒരു ഗാനരചയിതാവിന് തന്റെ വരികള്‍ക്ക് അവാര്‍ഡ് ലഭിക്കുമ്പോള്‍. ഇത്രമനോഹരമായി അവാര്‍ഡിനെ വര്‍ണിച്ചത് വേറെയാരുമല്ല പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവാണ്. 65ാമത് ജിയോ ഫിലിം ഫെയര്‍ അവാര്‍ഡ് നിശയില്‍ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നേടി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാറ്റ്ര് വെളിയിടൈ എന്ന മണിരത്‌നം ചിത്രത്തിലെ എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ച ചിത്രത്തിലെ പാട്ടാണ് വൈരമുത്തുവിന് നാലാമത് ഫിലിംഫെയര്‍ അവാര്‍ഡ് നേടി കൊടുത്തത്. എ ആര്‍ റഹ്മാന്റെ സ്റ്റുഡിയോവില്‍ ഇരുന്നാണ് താന്‍ ആ ചിത്രത്തിലെ പാട്ടെഴുതിയത്. മണിരത്‌നം തന്നോട് പറഞ്ഞിരുന്നു ചിത്രത്തിലെ നായകന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് അതിനാല്‍ ആകാശവുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള പ്രണയ ഗാനമാണ് വേണ്ടതെന്ന്. ആ വരികള്‍ എഴുതിയപ്പോള്‍ അതിന് ദേശീയ അവാര്‍ഡ് തങ്ങള്‍ മൂന്നുപേരും പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ലഭിച്ചില്ല, പക്ഷെ ആ പാട്ട് പാടിയതിന് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് സാഷയ്ക്ക് ലഭിച്ചിരുന്നു അതില്‍ സന്തോഷമുണ്ടെന്നും വൈരമുത്തു കൂട്ടിച്ചേര്‍ത്തു.

കാറ്റ്ര് വെളിയിടൈ എന്ന തമിഴ് ചിത്രത്തിലെ ‘വാന വരുവാന്‍’ എന്നു തുടങ്ങുന്ന പാട്ടിനാണ് വൈരമുത്തുവിന് 2018 ലെ മികച്ച ഗാനരചയിതാവിനുള്ള ജിയോ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചത്.

Top