അഡാറ് കാപട്യക്കാരന്റെ മുഖത്ത് നോക്കി ചോദിക്കാന്‍ ധൈര്യമുള്ള മാണിക്യങ്ങളുണ്ടോയെന്ന് വി ടി ബല്‍റാം

Balram

പാലക്കാട്: അഡാറ് കാപട്യക്കാരുടെ മുഖത്ത് നോക്കി ചോദിക്കാന്‍ ധൈര്യമുള്ള മാധ്യമ, സാംസ്‌കാരിക മാണിക്യങ്ങള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടോ എന്ന് വി ടി ബല്‍റാം എം.എല്‍.എ.

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിനെ കൊലപ്പെടുത്തിയപ്പോഴും ഗര്‍ഭിണിയെ വയറ്റത്ത് തൊഴിച്ച് പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞപ്പോഴും ആരും പ്രതികരിക്കാത്തതിനാണ് ബല്‍റാം വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ വിമര്‍ശനം.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വന്തം ജില്ലയില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും ഒരു ഗര്‍ഭിണിയെ വയറ്റത്ത് തൊഴിച്ച് പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിനേക്കുറിച്ചും ഒരക്ഷരം മിണ്ടാതെ മാണിക്യമലരായ പൂവിയേക്കുറിച്ച് ആവിഷ്‌ക്കാര സ്വാതന്ത്ര്യ ഗീര്‍വാണം മുഴക്കുന്ന അഡാറ് കാപട്യക്കാരനോട് താന്‍ ആദ്യം ഇതിനേക്കുറിച്ച് #പറഞ്ഞിട്ട്‌പോയാല്‍മതി എന്ന് മുഖത്തുനോക്കി ചോദിക്കാന്‍ കെല്‍പ്പുള്ള ഏതെങ്കിലും മാധ്യമ, സാംസ്‌ക്കാരിക മാണിക്യങ്ങള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടോ?

Top