അഴിമതിക്കാരന് മുന്നില്‍ പിണറായി സറണ്ടര്‍ ചെയ്യുന്നു, ഇതാണ് ‘സറണ്ടര്‍ ലീവ്’: വിടി ബല്‍റാം

balram

തിരുവനന്തപുരം : ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നതിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരന് മുന്നില്‍ സറണ്ടര്‍ ചെയ്യുന്നു, ഇതാണ് സറണ്ടര്‍ ലീവെന്നാണ് വിടി ബല്‍റാമിന്റെ വിമര്‍ശനം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ബല്‍റാം പ്രതികരിച്ചത്.

തോമസ് ചാണ്ടി അനധികൃതമായി ഭൂമി കയ്യേറിയതായി കളക്ടറുടെ റിപ്പോര്‍ട്ടില്‍ സൂചനയുള്ളതായാണ് വിവരം.

കളക്ടര്‍ ടിവി അനുപമ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കാനിരിക്കെയാണ് തോമസ് ചാണ്ടി അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തോമസ് ചാണ്ടി അവധിയെടുക്കുന്നത്.

അവധി എടുക്കുന്ന കാര്യം മന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തിരുന്നു.

Top