v.s support vigilence dirctor jacob thomas

Achudanathan

കൊല്ലം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പിന്തുണച്ച് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്.

ജേക്കബ് തോമസ് സത്യസന്ധനായ ഉദ്യോഗസ്ഥനാണ്, അദ്ദേഹത്തിന് പദവിയില്‍ തുടരുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു നല്‍കുമെന്നാണ് താന്‍ കരുതുന്നതെന്നും വി.എസ് പറഞ്ഞു.

മുന്‍ മന്ത്രിമാരായ കെ.എം.മാണിയുടേയും ബാബുവിന്റേയും കൂട്ടത്തില്‍പെട്ടവരാണ് ജേക്കബ് തോമസിനെതിരെ അപവാദ പ്രചരണം നടത്തുന്നത്. ഇതെല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ് വേണ്ടതെന്ന് വി.എസ് പറഞ്ഞു.

ഇ.പി.ജയരാജനെതിരായ ആരോപണമാണോ ജേക്കബ് തോമസിനെ സമ്മര്‍ദ്ദത്തിലാക്കിയതെന്ന ചോദ്യത്തിന് അതെല്ലാം തള്ളുന്നതായി വി.എസ് മറുപടി നല്‍കി.

Top