ഇറച്ചിവെട്ടുകാരന്റെ കൈ പിടിച്ച് മന്ത്രി സുനില്‍കുമാറിന്റെ കിടിലൻ പിന്തുണ

തിരുവനന്തപുരം: രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച തീരുമാനത്തിനെതിരെ ‘തെരുവിലിറങ്ങിയ’ മന്ത്രിക്ക് സോഷ്യല്‍ മീഡിയയുടെ സല്യൂട്ട്.

കേന്ദ്രത്തിന്റെ തീരുമാനം വന്നയുടനെ പ്രതിഷേധം പ്രസ്താവനയില്‍ ഒതുക്കുകയല്ല നേരിട്ട് മാംസവില്‍പനശാലയില്‍ ചെന്ന് ഇറച്ചിവെട്ടുകാരന് കൈ കൊടുത്ത് പിന്തുണ നല്‍കാനും മടി കാണിച്ചില്ല ഈ ജനകീയ മന്ത്രി. ഇറച്ചിവെട്ടുകാരനെ മാത്രമല്ല കണ്ടുനിന്നവരെയൊക്കെ അമ്പരപ്പിച്ചു കളഞ്ഞു മന്ത്രിയുടെ ഈ അപ്രതീക്ഷിത നടപടി.

കേന്ദ്ര തീരുമാനം അംഗീകരിക്കാനാകില്ലെന്നും ഇത് ഭക്ഷ്യസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മന്ത്രി തുറന്നടിച്ചു.

ഭരണഘടനാ വിരുദ്ധമായ നീക്കമാണിതെന്നും നിയമവശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

പിണറായി സര്‍ക്കാറിലെ ഏറ്റവും ജനകീയനായ മന്ത്രിമാരില്‍ മുന്‍നിരയിലാണ്‌ തൃശ്ശൂര്‍ സ്വദേശിയായ കൃഷിമന്ത്രി സുനില്‍കുമാര്‍.

Top