ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരാണ് മുന്നിലെന്ന് പറയാന്‍ സാധിക്കില്ലെന്ന് വി. മുരളീധരന്‍

v-muralidharan

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരാണ് ഇപ്പോള്‍ മുന്നിലെന്ന് പറയാന്‍ സാധിക്കില്ലെന്ന് ബിജെപി എംപി വി. മുരളീധരന്‍. ബിഡിജെഎസുമായുള്ള ബന്ധം തകരാത്ത രീതിയില്‍ മുന്നോട്ടുപോകാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്താണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Top