ശശികലയുടെ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: എഐഎഡിഎംകെ നേതാവ് വി.കെ.ശശികലയുടെ ഭര്‍ത്താവ് എം. നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരള്‍രോഗം ബാധിച്ചതിനേത്തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി ചികിത്സയിലായിരുന്നു 74കാരനായ നടരാജന്‍. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

പെരുമ്പാക്കത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടരാജന് ഡയാലിസിസ് നടത്തി.

Top