ഉത്തര്‍പ്രദേശില്‍ പൊലീസിനെ ആക്രമിച്ച് പശുവിനെയുമായി കടന്നയാള്‍ പിടിയില്‍

arrest

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പൊലീസിനെ ആക്രമിച്ച ശേഷം പശുവിനെയുമായി കടന്നയാള്‍ പിടിയില്‍. ബുധനാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. കിതോര്‍ പൊലീസിനെ ആക്രമിച്ച് പശുവിനെയുമായി കടന്ന ജകിര്‍ ആണ് പിടിയിലായിരിക്കുന്നത്. ഇയാളില്‍ നിന്ന് തോക്കുകളും കഠാരയും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ജകിറിന്റെ പേരില്‍ എട്ട് കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Top