ഉത്തരകൊറിയ ദക്ഷിണ കൊറിയയുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്മാറുമെന്ന് സൂചന

koreas

പ്യോംഗ്യാംഗ്:ദക്ഷിണകൊറിയയുമായി സമാധാനഗ്രാമത്തില്‍ വച്ച് നടത്താനിരുന്ന ഉന്നതതല ചര്‍ച്ചയില്‍നിന്ന് ഉത്തരകൊറിയ പിന്മാറിയേക്കുമെന്ന് സൂചന. ഏപ്രിലില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മില്‍ ഉച്ചകോടി നടന്നപ്പോള്‍ ചരിത്ര നിമിഷങ്ങള്‍ക്കായിരുന്നു ലോകം സാക്ഷ്യം വഹിച്ചത്.

അമേരിക്കയുമായിച്ചേര്‍ന്ന് ദക്ഷിണകൊറിയ നടത്തുന്ന സൈനിക നീക്കങ്ങളെത്തുടര്‍ന്നാണ് ഉത്തരകൊറിയ പിന്‍മാറിയെതെന്നാണ് സൂചന. പിന്മാറുന്ന വാര്‍ത്തകളെ സംബന്ധിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഭരണാധികാരികള്‍ തയാറായിട്ടില്ല.

Top