കാസ്ഗഞ്ച് കലാപത്തിനു പിന്നില്‍ പാക്കിസ്ഥാനെന്ന് ബിജെപി എംപി വിനയ് കത്യാര്‍

vinay-kathyar-bjp

ലക്‌നോ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലുണ്ടായ കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പാക്കിസ്ഥാനാണെന്ന് ബിജെപി എംപി വിനയ് കത്യാര്‍. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനുശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നതെന്നും, പാക്കിസ്ഥാന്റെ പിന്തുണയോടെ രംഗത്തെത്തിയവരാണ് അക്രമങ്ങള്‍ക്കു പിന്നിലെന്നും കത്യാര്‍ പറഞ്ഞു.

എന്നാല്‍, കാസ്ഗഞ്ച് കലാപത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്. റിപ്പബ്ലിക്ദിന പരേഡിന്റെ ഭാഗമായുള്ള മോട്ടോര്‍സൈക്കിള്‍ റാലിക്കുനേരേ കല്ലേറ് ഉണ്ടായതാണു കാസ്ഗഞ്ചിലെ ക്രമസമാധാനം തകരാന്‍ കാരണമായത്.

Top