യുപിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു, കടകളടക്കം കത്തിച്ചു

kasganj

ലക്‌നോ: ഉത്തര്‍പ്രദേശില്‍ എബിവിപിയും വിശ്വ ഹിന്ദു പരിഷത്തും നടത്തിയ തിരംഗ ബൈക്ക് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സംഘര്‍ഷം രൂക്ഷമാകുന്നു.

മരിച്ച യുവാവിന്റെ മൃതദേഹം അടക്കം ചെയ്തതിനു ശേഷം പ്രതിഷേധം അക്രമത്തിലേക്കു നീങ്ങുകയായിരുന്നു. പടിഞ്ഞാറന്‍ യുപിയിലെ കാസ്ഗഞ്ചിലായിരുന്നു സംഭവം.

ഒരു സംഘം ആളുകള്‍ ടൗണിലെ പ്രധാന മാര്‍ക്കറ്റിലെ ഏതാനും കടകള്‍ കത്തിച്ചു. മറ്റൊരു സംഘം അല്‍പദൂരം മാറി കടകള്‍ക്കു തീവയ്ക്കുകയും രണ്ടു ബസുകള്‍ കത്തിക്കുകയും ചെയ്തു.

Top