മാവോയിസത്തിനെതിരെ പുതിയ പദ്ധതികളാവിഷ്‌കരിച്ച്‌ ഉത്തര്‍പ്രദേശ്

ലക്‌നൗ; സുക്മയിലെ മാവോയിസ്റ്റ് ആക്രമണത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ മാവോയിസം തുടച്ചു നീക്കാനുള്ള പരിശ്രമത്തിലാണ് ചന്ദോലി ജില്ലാ ഭരണകൂടം.

സാധാരണ ജനങ്ങള്‍ക്ക്‌ തികച്ചും ആസ്വാദ്യകരവും ഫലവത്തുമായ മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ബീഹാറിന്റെ അതിര്‍ത്തിയായ യുപിയുടെ ചന്ദോലി ജില്ലയില്‍ ആവിഷ്‌ക്കരിക്കുന്നത്‌.

സ്‌ക്കൂളുകളുടെ സൗകര്യം വര്‍ദ്ധിപ്പിച്ചും കുട്ടികളിലെ കഴിവുകള്‍ പ്രോത്സാഹിപ്പിച്ചും മാവോയിസത്തിനെതിരെ പോരാടുകയാണ് പൊലീസ്.

യുവജനങ്ങളുടെയും സ്ത്രീകളുടെയും വൈദഗ്ധ്യ വികസനവും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top