ബസിന്‌ മുകളില്‍ വൈദ്യുതി ലൈന്‍ വീണു 4 പേര്‍ മരിച്ചു ; 15 പേര്‍ക്ക് പരിക്ക്

ACCIDENT

ലക്‌നൗ :ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് നാലു പേര്‍ മരിച്ചു.

ഉത്തര്‍പ്രദേശിലെ ബാന്ദയിലാണ് സംഭവം. ബാന്ദയിലെ ബസ്പുര ഭാത റോഡിലൂടെ പോവുകയായിരുന്ന ഉത്തര്‍പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. ബസ് പോസ്റ്റിലിടിച്ചതിനു പിന്നാലെ വൈദ്യുതി ലൈന്‍ പൊട്ടിവീഴുകയായിരുന്നു.

11000വോള്‍ട്ടുള്ള വൈദ്യുതികമ്പിയാണ് ബസിനു മുകളിലേക്ക് വീണത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ 15 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top