രാജ്യസഭാ തിരഞ്ഞെടുപ്പ് ; വിജയപ്രതീക്ഷ പ്രകടമാക്കി രാം ഗോപാല്‍ യാദവ്

samajvathy

ഉത്തര്‍പ്രദേശ്: യുപിയില്‍ പത്തു രാജ്യസഭാ സീറ്റുകളിലേക്ക് ഇന്നു നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി, വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ്. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി എം.എല്‍.എമാര്‍ വോട്ട് ചെയ്യുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടമാക്കിയത്.

കൂടാതെ ബിജെപി നേതാവും, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യയും വിജയിക്കുമെന്ന കടുത്ത ആത്മവിശ്വാസമാണ് പ്രകടമാക്കുന്നത്. ഒന്‍പതു രാജ്യസഭാ സീറ്റുകളിലും ബിജെപി വിജയം ഉറപ്പിക്കുമെന്നും, ഉത്തര്‍പ്രദേശില്‍ നിന്നും ഒന്‍പത് ബി.ജെ.പി.സ്ഥാനാര്‍ഥികളാണ് രാജ്യസഭയിലേക്ക് എത്തുന്നതെന്നും മൗര്യ പറഞ്ഞു.

Top