യുപിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരായ മാനഭംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഭാര്യ

sangeetha

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെതിരെയുള്ള മാനഭംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് എംഎല്‍എയുടെ ഭാര്യ സംഗീത സെന്‍ഗര്‍. തന്റെ ഭര്‍ത്താവിനെതിരായ അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും, അദ്ദേഹത്തിനു നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സംഗീത സംസ്ഥാന പൊലീസ് മേധാവിയെ സന്ദര്‍ശിച്ചു.

കുല്‍ദീപ് കുറ്റക്കാരനാണെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്നും, ആരോപണം ഉയര്‍ന്ന അന്നുമുതല്‍ താനും മക്കളും മാനസിക പീഡനം അനുഭവിക്കുകയാണെന്നും, കുല്‍ദീപിനെയും ആരോപണമുന്നയിച്ച പെണ്‍കുട്ടിയേയും നാര്‍ക്കോ പരിശോധനയ്ക്കു വിധേയരാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മാനഭംഗത്തിനിരയായെന്ന് പരാതിപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പപ്പുസിംഗ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. എംഎല്‍എയുടെ സഹോദരന്‍ അനില്‍സിംഗിനെ മര്‍ദിച്ചുവെന്ന പരാതിയേത്തുടര്‍ന്നായിരുന്നു പപ്പു സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Top