ഐ ടി സര്‍വീസ് സ്ഥാപനം യു എസ് ടി ഗ്ലോബല്‍ ജിഡോക്കയുമായി ഒന്നിക്കുന്നു

ലോകത്തെ പ്രധാന ഐ ടി സര്‍വീസ് സ്ഥാപനമായ യു എസ് ടി ഗ്ലോബലും, റോബോട്ടിക് പ്രോസസ് സ്ഥാപനമായ ജിഡോക്കയും ഒത്തു ചേരുന്നു.

ഇതിന്റെ ഭാഗമായി പുതുയുഗ സാങ്കേതിക വിദ്യകള്‍ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യു എസ് ടി ഗ്ലോബല്‍ റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ സാങ്കേതികതയില്‍ അഗ്രഗണ്യനായ ജിഡോക്കയുമായി കരാര്‍ ഒപ്പുവെച്ചു.

പതിനേഴായിരത്തിലധികം ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന യുഎസ്ടി ഗ്ലോബല്‍, ഡിജിറ്റല്‍ ഇക്കണോമി എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള കമ്പനികളുടെ പരിണാമത്തിന് വേഗത പകരുകയാണ്.

ഇതോടെ തങ്ങളുടെ നിരവധി ഉപഭോക്താക്കള്‍ക്ക് ഏറ്റവും വികസിതമായ സ്ഥാപനങ്ങളില്‍ ഒന്നായ ആര്‍പിഎ സൊലൂഷന്‍സിന്റെ സാങ്കേതിക മികവ് അറിയാനുള്ള അവസരമാണ് യുഎസ്ടി ഗ്ലോബല്‍ ഒരുക്കുന്നത്.

ആര്‍ പി എ സൊലൂഷന്‍സ് വിഭാഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് യുഎസ്ടി ഗ്ലോബല്‍ ജിഡോക്കയുമായി സഹകരണത്തിനൊരുങ്ങുന്നത്.

Top