വേഗരാജാവിന്റെ ശിക്ഷണത്തില്‍ ഇനി ഓസീസ് പട കളിക്കളത്തിലേക്ക്

സിഡ്‌നി: വേഗരാജാവ് ഉസൈന്‍ബോള്‍ട്ട് ഓട്ടത്തില്‍ നിന്നും വിരമിച്ച ശേഷം ഇതിഹാസ മത്സരമായ ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയെ പരിശീലിപ്പിക്കുന്നു.

കളിക്കാര്‍ക്ക് കളിക്കിടെയുള്ള ഓട്ടത്തിലെ പിഴവുകള്‍ പരിഹരിക്കാനാണ് എസിബി വേഗരാജാവിന്റെ സഹായം തേടിയിരിക്കുന്നത്.

താരം ഓസ്‌ട്രേലിയന്‍ ടീമംഗങ്ങള്‍ക്ക് ഓട്ടത്തിന്റെ ചില ടിപ്‌സുകള്‍ പറഞ്ഞുകൊടുക്കുകയും ഓസീസ് താരങ്ങള്‍ അത് പരിശീലിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ റണ്‍സിനായി ഓടുമ്പോള്‍ കുതിപ്പിന്റെ തുടക്കം തന്നെ വേഗതയില്ലാതെയാണെന്നും ഇത് മെച്ചപ്പെടുത്തിയാല്‍ അത് കളിക്കാര്‍ക്ക് ഗുണമാകുമെന്നും താരം പറഞ്ഞു.

വ്യാഴാഴ്ച ബ്രിസ്‌ബേനില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പായി ബോള്‍ട്ടിന്റെ ടിപ്‌സ് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ പീറ്റര്‍ ഹാന്‍സ്‌കോംബും പറഞ്ഞു.

100,200 മീറ്ററുകളിലായി എട്ട് ഒളിമ്പിക്‌സ് മെഡലുകളും ലോക റെക്കോര്‍ഡും സ്വന്തമാക്കിയ ബോള്‍ട്ട് വിരമിച്ച ശേഷം ഫുട്‌ബോള്‍ താരമാകാനുള്ള ഒരുക്കത്തിലാണ്.

Top