പാക്കിസ്ഥാന് നല്‍കാനിരുന്ന 350 മില്യണ്‍ ഡോളറിന്റെ സഹായം തടഞ്ഞ് അമേരിക്ക

america

വാഷിംഗ്ടണ്‍: ഭീകരവിരുദ്ധ നടപടികള്‍ക്കായി പാക്കിസ്ഥാന് വാഗ്ദാനം ചെയ്തിരുന്ന 350 ദശലക്ഷം ഡോളര്‍ സൈനിക സഹായം തടഞ്ഞ് അമേരിക്ക.

അഫ്ഗാന്‍ ആസ്ഥാനമായ ഭീകരസംഘടന ഹഖാനി ഗ്രൂപ്പിനെ അമര്‍ച്ച ചെയ്യുന്നതിന് പാക്കിസ്ഥാന്‍ മതിയായ നടപടി സ്വീകരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സഹായം നല്‍കാനുള്ള അനുമതിപത്രത്തില്‍ ഒപ്പുവെക്കാന്‍ യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റീസ് വിസമ്മതിച്ചത്.

അഫ്ഗാനിസ്ഥാനില്‍ ഹഖാനി ഭീകര ശൃംഖലയ്‌ക്കെതിരെയും താലിബാനെതിരെയും പാക്കിസ്ഥാന്‍ അമേരിക്കയുമായി സഹകരിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കു വരുന്ന ചെലവ് അമേരിക്ക പാക്കിസ്ഥാനു തിരിച്ചു നല്കാറുണ്ട്. ഇതാണ് ഇപ്പോള്‍ തടഞ്ഞിരിക്കുന്നത്.

പാക്കിസ്ഥാനു നല്കുന്ന പ്രതിരോധ സഹായത്തിനും പണം തിരിച്ചടവിനും കര്‍ശന വ്യവസ്ഥകള്‍ ചുമത്താന്‍ അമേരിക്കന്‍ ജനപ്രതിനിധി സഭ അടുത്തിടെ തീരുമാനിച്ചിരുന്നു.

Top