ജാര്‍ഖണ്ഡിലെ ഹോട്ടല്‍ മുറിയില്‍ യുഎസ് പൗരന്റെ മൃതദേഹം അഴുകിയ നിലയില്‍

deadbody

ഡെറാഡൂണ്‍: ജാര്‍ഖണ്ഡില്‍ യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഭീംതാലിലെ ഹോട്ടലിലാണ് പെന്‍സില്‍വാനിയ സ്വദേശി സ്റ്റീഫന്‍ ഡാനിയലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഹോട്ടലില്‍ മുറിയെടുത്തിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ സ്റ്റീഫന്‍ പുറത്തുവന്നിരുന്നില്ല. ഇതേതുടര്‍ന്ന് സംശയംതോന്നി ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് സ്റ്റീഫനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതേതുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഈ വര്‍ഷം മേയിലാണ് സ്റ്റീഫന്‍ സന്ദര്‍ശക വീസയില്‍ ഇന്ത്യയിലെത്തിയത്.

മരിച്ച ദിവസമോ മരണകാരണമോ വ്യക്തമല്ലെന്നും, പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.

Top