US hopes to overcome Chinese hurdle on India’s NSG bid

ന്യൂഡല്‍ഹി: എന്‍എസ്ജി ഗ്രൂപ്പില്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് യുഎസ് നയതന്ത്രഞ്ജന്‍ റിച്ചാര്‍ഡ് വെര്‍മ.

ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കുന്ന ചൈനയെ മറികടക്കാന്‍ ട്രംപ് സര്‍ക്കാരിന് സാധിക്കുമെന്നും വെര്‍മ പറഞ്ഞു.

പ്രസിഡന്റ് ബരാക് ഒബായുടെ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിനായി വളരെയധികം ശ്രമിച്ചിട്ടുണ്ട്. തുടര്‍ന്നും യുഎസ് അതിനായി ശ്രമിക്കും.

കാര്യങ്ങള്‍ സങ്കീര്‍ണമായ അവസ്ഥയിലാണിപ്പോള്‍ ആവശ്യമായ സമയമെടുക്കും. ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കുന്ന ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചര്‍ച്ച തുടരുമെന്നും വെര്‍മ വ്യക്തമാക്കി.

ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം എതിര്‍ക്കുന്ന ചൈനയ്‌ക്കെതിരെ ഒബാമ ഭരണകൂടം കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയും ചൈന നല്‍കിയിരുന്നു. ഇതിനിടയിലാണ് പുതിയ സര്‍ക്കാര്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന നിലപാടുമായി യുഎസ് രംഗത്തെത്തിയത്.

ഈ മാസം 20നാണ് പുതിയ യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേല്‍ക്കുക.

Top