യെമനില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം, ഒമ്പത് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

സനാ: യെമനിലുണ്ടായ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒമ്പത് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു.

തലസ്ഥാനമായ സനായിലും തീരനഗരമായ ഏഡനിലുമാണ് ഭീകരര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഐഎസ് ഭീകരര്‍ക്ക് നേരെ വ്യോമാക്രമണം നടത്തുന്നതെന്നും യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ 16ന് ഐഎസ് ഭീകരരുടെ കേന്ദ്രത്തില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top