അഫ്ഗാനില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം, പാക് ഭീകരന്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കൊടും ഭീകരന്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

പാക്കിസ്ഥാനി താലിബാന്‍ വിഭാഗമായ ജമാത് ഉല്‍ അഹ്റാര്‍ നേതാവ് ഒമര്‍ ഖാലിദ് ഖൊറാസാനിയാണ് കൊല്ലപ്പെട്ടത്.

പാക്കിസ്ഥാനുള്ളില്‍ നിരവധി ബോംബ് സ്ഫോടനങ്ങള്‍ നടത്തിയത് ഒമര്‍ ഖാലിദിന്റെ സംഘമായിരുന്നു.

അമേരിക്കയുടെ ആക്രമണത്തില്‍ ഒമറിനൊപ്പം ഒമ്പത് ഭീകരരും കൊല്ലപ്പെട്ടു. കഴിഞ്ഞ ആഴ്ചകളിലായി അമേരിക്ക അഫ്ഗാനില്‍ ഡ്രോണ്‍ ആക്രമണം വര്‍ധിപ്പിച്ചിരുന്നു. ആക്രമണങ്ങളില്‍ നാല്‍പതോളം ഭീകരരാണ് കൊല്ലപ്പെട്ടത്.

Top