ക്യൂബയിലെത്തിയ നയതന്ത്ര ഉദ്യോഗസ്ഥരായ വിദേശികള്‍ വിചിത്ര രോഗത്തിന്റെ പിടിയിലെന്ന്

disease

വാഷിങ്ടണ്‍: ക്യൂബയിലെത്തിയ നയതന്ത്ര ഉദ്യോഗസ്ഥരായ വിദേശികള്‍ വിചിത്ര രോഗത്തിന്റെ പിടിയിലായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ എത്തിയവര്‍ക്കാണ് രോഗം പിടിപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

ഇവരില്‍ ചിലര്‍ക്ക് ഒന്നും തന്നെ ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരികയും, എഴുതുമ്പോഴും പറയുമ്പോഴും കൃത്യമായ വാക്കുകള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരികയും ചെയ്തു. വളരെ ഉച്ചത്തിലുള്ള ശബ്ദം മുഴങ്ങുന്നതും കേള്‍വി ശക്തി നഷ്ടപ്പെടുന്നതുമാണ് ഒരു ലക്ഷണമെങ്കില്‍ ഉറങ്ങി കിടക്കുമ്പോള്‍ ഭയാനകമായ ശബ്ദം കേള്‍ക്കുന്നതാണ് മറ്റ് ചിലരില്‍ കണ്ടെത്തിയ ലക്ഷണം.

ശക്തമായ തലവേദന, തലകറക്കം, ഛര്‍ദി എന്നിവയും ക്യൂബയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരില്‍ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള 24 പേരിലും കാനഡയില്‍ നിന്നുള്ള 10 പേരിലുമാണ് ഈ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ തയാറായിട്ടില്ല.

Top