US, China Agree to Broaden Contacts at All Levels

ബെയ്ജിംഗ്: അമേരിക്കയും ചൈനയും വിവിധ മേഖലകളിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യംങ് ജിയേചിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇതും സംബന്ധിച്ച് ധാരണയായത്.

പരസ്പര ബഹുമാനത്തോടെ ഇരുരാജ്യങ്ങളും മുന്നോട്ട് പോകുമെന്നും വിവിധ മേഖലകളിലെ സഹകരണം ഏറെ മെച്ചെപ്പെടുത്തേണ്ടതുണ്ടെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

യംങ് ജിയേചിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ചുമതലയേറ്റതിനു ശേഷം ഇതാദ്യമായാണ് ചൈനയില്‍ നിന്നുള്ള ഒരു ഉന്നത വ്യക്തി അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നത്.

Top