ടാറ്റ പഴയ ടാറ്റയല്ല. . . പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി പുതിയ H5X എസ്‌യുവി

ടാറ്റയുടെ പുതിയ H5X, 45X, ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റുകള്‍ വിപണിയിലേക്ക് എത്തുന്നു. ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധപിടിച്ചുപറ്റുന്ന വിധത്തിലാണ് പുതിയ ടാറ്റ കാറുകളുടെ രൂപവും ഭാവവും. ആദ്യം എത്തുന്നത് H5X എസ്‌യുവി ആയിരിക്കും.

കമ്പനിയുടെ ഏറ്റവും പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1,650 കിലോയോളം ഭാരം എസ്‌യുവിക്കുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീല്‍ബേസ് ഡിസ്‌കവറി സ്‌പോര്‍ടിന് സമാനമായിരിക്കും. അതായത് വീല്‍ബേസിന് നീളം 2,741 mm. 4,575 mm നീളവും 1,960 mm വീതിയും 1,686 mm ഉയരവും H5X അവകാശപ്പെടും.

നെക്‌സോണില്‍ കണ്ട ഹ്യുമാനിറ്റി ലൈനിനെ H5X ലേക്കും ടാറ്റ കൊണ്ടുവരും. ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിന്‍ H5X ല്‍ തുടിക്കുമെന്നാണ് സൂചന. 140 bhp ക്ക് മേലെ കരുത്ത് എഞ്ചിന് സൃഷ്ടിക്കാനാവും. ഇതേ എഞ്ചിനാണ് ജീപ് കോമ്പസിലും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ എസ്‌യുവിയില്‍ ടാറ്റ നല്‍കും. H5X ന് പുറമെ H7X എന്ന ഏഴു സീറ്റര്‍എസ്‌യുവി പതിപ്പിനെയും അണിയറയില്‍ ടാറ്റ ഒരുക്കുന്നുണ്ട്.

Top