സാങ്കേതിക സംവിധാനങ്ങളുള്ള അമ്പതോളം ഇലക്ട്രിക് കാറുകള്‍ ദുബായ് നിരത്തുകളിലേക്ക്

ദുബായ്: ദുബൈ നിരത്തുകളില്‍ പുതിയ മാറ്റം. സാങ്കേതിക സംവിധാനങ്ങളുള്ള അമ്പതോളം ഇലക്ട്രിക് കാറുകളാണ് ടെസ്ലയുടെ ബാനറില്‍ ദുബായ് നിരത്തുകളില്‍ ഇറക്കുക.

ദുബായ് ടാക്‌സി കോര്‍പറേഷനു കീഴില്‍ എത്തുന്ന പുതിയ കാറുകള്‍ക്ക് സ്വന്തമായി നിയന്ത്രിക്കാവുന്ന സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ടായിരിക്കും.

ലോകോത്തര നഗരമായി ദുബായ് യെ നിലനിര്‍ത്തുന്നതോടൊപ്പം, പരിസ്ഥിതി മലിനീകരണം തടയുക എന്ന ലക്ഷ്യം ഇതിന് പിന്നിലുണ്ടെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അറിയിച്ചു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ ദുബൈ സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം ആര്‍.ടി.എ മേധാവി മതാര്‍ അല്‍ തായര്‍ എന്നിവര്‍ പങ്കെടുത്തു.

2019 ഓടെ 200 ഇലക്ട്രിക് കാറുകളായിരിക്കും ദുബൈ നിരത്തുകളില്‍ എത്തുക. ഇതിന്റെ ആദ്യഘട്ടം എന്ന രീതിയിലാണ് അമ്പത് കാറുകള്‍ തുടക്കത്തില്‍ നിരത്തിലിറക്കുന്നത്. കാറുകള്‍ക്കായി 13 ഇലക്ട്രിക് റീ ചാര്‍ജിങ്ങ് സ്റ്റേഷനുകളും ഒരുങ്ങും.

 

Top