ഉന്നാവോ ബലാത്സംഗക്കേസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐക്ക് കൈമാറി

bjp-mla

ലക്‌നൗ: ഉന്നാവോ ബലാത്സംഗക്കേസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെതിരെയാണ് പ്രധാന ആരോപണം.

എംഎല്‍എക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. ഇതുപ്രകാരം എംഎല്‍എക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണവും സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ലക്‌നൗ പൊലീസ് മേധാവിയുടെ വീടിന് മുന്നില്‍ സെന്‍ഗാറിനെ കണ്ടതിന്റെ തൊട്ടുപിന്നാലെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

ഇന്നലെ അര്‍ദ്ധരാത്രിയോട് കൂടിയാണ് ലക്‌നൗ എസ്എസ്പിയുടെ വസതിയില്‍ സെന്‍ഗാറെത്തിയത്. താന്‍ എവിടേക്കും ഓടിപ്പോയിട്ടില്ലെന്നും ലക്‌നൗവില്‍ തന്നെയുണ്ടെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കാനാണ് അവിടെ എത്തിയതെന്ന് എംഎല്‍എ പറഞ്ഞു.

Top