united under fire for dragging a passenger off an overbooked flight

ന്യൂയോര്‍ക്ക്: വിമാനത്തില്‍ നിന്ന് ഏഷ്യക്കാരനായ യാത്രക്കാരനെ വലിച്ചിഴച്ച് പുറത്തിട്ടു.

ചിക്കാഗോയില്‍ നിന്ന് ലൂയിസ് വില്ലയിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ സീറ്റില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഏഷ്യന്‍ വംശജരായ ഡോക്ടറും ഭാര്യയുമാണ് ടിക്കറ്റെടുത്ത് വിമാനത്തില്‍ പ്രവേശിച്ചിട്ടും പുറത്താക്കപ്പെട്ടത്.

വിമാനത്തില്‍ സിറ്റിങ് സീറ്റ് കഴിഞ്ഞും ബുക്കിങ് ചെയ്തയാളെയാണ് പുറത്താക്കിയത്. സംഭവത്തെ കുറിച്ച് സഹയാത്രികര്‍ പറയുന്നതിങ്ങനെ. സിറ്റിങ് സീറ്റ് കഴിഞ്ഞും ബുക്ക് ചെയ്തവര്‍ നാലു പേരുണ്ടായിരുന്നു. നാലുപേരില്‍ ഒരാളോട് തനിയെ ഒഴിയാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. ആരും തയാറായില്ല. തുടര്‍ന്ന് ഏഷ്യക്കാരനായ ഡോക്ടറെ ഒഴിവാക്കാന്‍ വിമാനത്തിലെ ജീവനക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു. സ്വയം ഒഴിയാന്‍ തയാറാകാത്ത അദ്ദേഹത്തെ ജീവനക്കാര്‍ വലിച്ചിഴച്ച് പുറത്താക്കി.

C9E9CxgXgAA3X6f.

എന്നാല്‍ തിരിച്ച് കാബിനിലേക്ക് തന്നെ ചോരയൊഴുകുന്ന മുഖവുമായി വന്ന അദ്ദേഹം തനിക്ക് എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. പക്ഷേ, വിമാനത്തിലെ ജീവനക്കാര്‍ യാത്രചെയ്യാന്‍ അനുവദിച്ചില്ല.

അതേസമയം, കമ്പനിയുടെ സി.ഇ.ഒ ഓസ്‌കര്‍ മനാസ് ജീവനക്കാര്‍ക്ക് നല്‍കിയ കത്തില്‍ യാത്രക്കാരനോട് പെരുമാറിയ വിധത്തില്‍ മാപ്പു പറയുന്നില്ല. സുരക്ഷാ ജീവനക്കാരെ അനുസരിച്ചില്ലെന്ന ആരോപണവും യാത്രക്കാരനെതിരെ ഉന്നയിക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് ഉറച്ച പിന്തുണയും സി.ഇ.ഒ നല്‍കുന്നു. മാത്രമല്ല, സംഭവത്തില്‍ നിന്ന് കമ്പനിക്ക് ഒരു കാര്യം പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന സി.ഇ.ഒ ഓവര്‍ ബുക്കിങ് നടത്തിയവരെ ഒഴിവാക്കുന്നതിനായി വാളണ്ടിയര്‍മാരെ തേടേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു.

ഇത്തരക്കാരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരിക്കുമ്പോള്‍ അവര്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്യും. ഇവരെ കൈകാര്യം ചെയ്യാന്‍ വാളണ്ടിയര്‍മാരെ ആവശ്യമാണെന്നും സി.ഇ.ഒ വിശദീകരിക്കുന്നു. ചികാഗോ ഏവിയേഷന്‍ വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരനും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇയാള്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.

ബുക്ക് ചെയ്ത സീറ്റ് ഒഴിയാന്‍ യാത്രക്കാര്‍ തയാറല്ലെങ്കില്‍ വിമാനത്തില്‍ കയറുന്നതില്‍ നിന്നും അവരെ തടയാന്‍ സാധിക്കില്ലെന്ന് യു.എസ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിഭാഗം അറിയിച്ചു.

കമ്പനിയാണ് സംഭവത്തിന് ഉത്തരവാദിയെന്നും കൂടുതല്‍ ബുക്കിങ് നടത്തിയവരെ ഉള്‍ക്കൊള്ളിക്കാന്‍ സംവിധാനം കണ്ടെത്തേണ്ടത് കമ്പനിയാണെന്നും അധികൃതര്‍ പറഞ്ഞു.

Top