വരാനിരിക്കുന്ന ഉത്തര കൊറിയ-ദക്ഷിണ കൊറിയ ഉച്ചകോടി ; ആശംസകള്‍ നേര്‍ന്ന് ട്രംപ്

trump

വാഷിങ്ടണ്‍: ഉത്തര കൊറിയയും, ദക്ഷിണ കൊറിയയും തമ്മില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

കൊറിയന്‍ രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ അമേരിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര കൊറിയയുമായുള്ള സൈനിക പോരാട്ടം അവസാനിപ്പിക്കാന്‍ ദക്ഷിണ കൊറിയയ്ക്ക് പിന്തുണ നല്‍കിക്കൊണ്ട് 1950ല്‍ ആരംഭിച്ച സാങ്കേതിക പോരാട്ടം 1953 വരെയും തുടര്‍ന്നിരുന്നു. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഉത്തരകൊറിയയും, ദക്ഷിണ കൊറിയയും തമ്മില്‍ തമ്മില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ യുദ്ധത്തിന്റെ അന്ത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകുവാന്‍ ഇരു രാജ്യങ്ങള്‍ക്കും ട്രംപ് എല്ലാവിധ ആശംസകളും നല്‍കി. ഏപ്രില്‍ 27 നാണ് കൊറിയകള്‍ തമ്മിലുള്ള ഉച്ചകോടി നടക്കുന്നത്.

Top