ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്നു യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി

നങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോരുന്ന വാര്‍ത്തയെ അനുകൂലിക്കുന്നുണ്ടെങ്കിലും വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ തീര്‍ത്തും സുരക്ഷിതമാണെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI).

ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ക്കശ നടപടികള്‍ എടുക്കാന്‍ നിയമം ഉണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണു വിശദീകരണം.

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ വ്യക്തിയെ ആധാര്‍ സുരക്ഷ സംവിധാനങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ദുരുപയോഗം ചെയ്തയാള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ഐടി മന്ത്രാലയം അറിയിച്ചു.

ആധാര്‍ നിയമപ്രകാരം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ കുറ്റമാണെന്നും UIDAI വ്യക്തമാക്കി.

ആധാര്‍ വിവരങ്ങള്‍ ചോരുന്നു, അത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു, സമാന്തരമായ വിവര ശേഖരണം നടക്കുന്നു തുടങ്ങിയവ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതെല്ലാം തികച്ചും ആരോപണങ്ങള്‍ മാത്രമാണെന്നു അധികൃതര്‍ അറിയിച്ചു

Top