ഗതാഗത മേഖലയിൽ ലണ്ടന്‍ മാതൃക സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

NITHIN-GADGARI

ന്യൂഡൽഹി : ഇന്ത്യയിലെ ഗതാഗത മേഖല കൂടുതൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലണ്ടന്‍ മാതൃക സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.

ലണ്ടന്‍ ഗതാഗത മേഖലയില്‍ നിന്നും ഡബിള്‍ ഡക്കര്‍ ബസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി അടുത്തമാസം ലണ്ടന്‍ മേയറുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

അടുത്തമാസം ലണ്ടന്‍ മേയര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ആ സമയത്തായിരിക്കും ചര്‍ച്ചയെന്നും ഗഡ്കരി വ്യക്തമാക്കി.

ഡല്‍ഹിയില്‍ നടന്ന സ്മാര്‍ട് മൊബിലിറ്റി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹനങ്ങളുടെ രൂപകല്‍പന, ചെലവ് എന്നിവയിലെല്ലാം വലിയ മാറ്റമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഗഡ്കരി പറഞ്ഞു.

Top