നീറ്റ് പരീക്ഷ, എല്ലാ ഭാഷയിലും ഒരേ ചോദ്യപേപ്പര്‍ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

exam

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനായുള്ള ഏകീകൃത പരീക്ഷയായ നീറ്റില്‍ അടുത്ത വര്‍ഷം മുതല്‍ എല്ലാ ഭാഷയിലും ഒരേ ചോദ്യപേപ്പര്‍ ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.

ഇംഗ്ലീഷില്‍ തയാറാക്കുന്ന ചോദ്യപേപ്പറിന്റെ തര്‍ജമയായിരിക്കും മറ്റ് ഭാഷകളില്‍ ലഭ്യമാക്കുകയെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

ഈ വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ ഇംഗ്ലീഷ്, ഹിന്ദി ചോദ്യപേപ്പറുകളെക്കാള്‍ പ്രയാസകരമായ ചോദ്യങ്ങളാണ് പ്രാദേശിക ഭാഷകളിലുണ്ടാക്കിയതെന്ന സംഭവം വിവാദമായതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

Top