അണ്ടര്‍ 18 ഏഷ്യാ കപ്പ് 3 ഓണ്‍ 3 ബാസ്‌കറ്റ്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്തായി

ന്യൂഡല്‍ഹി : മലേഷ്യയില്‍ നടക്കുന്ന അണ്ടര്‍ 18 ഏഷ്യാ കപ്പ് 3 ഓണ്‍ 3 ബാസ്‌കറ്റ്‌ബോളില്‍ ഇന്ത്യ ഫൈനല്‍ റൗണ്ട് യോഗ്യത നേടാതെ പുറത്തായി.

വനിത വിഭാഗത്തില്‍ ഇന്ത്യ- തുര്‍ക്ക്‌മെനിസ്ഥാനോടു ജയിക്കുകയും (21-9) ചൈനീസ് – തായ്‌പേയിയോടു തോല്‍ക്കുകയും (12-17) ചെയ്തു.

രണ്ടു മത്സരങ്ങളിലായി മൊത്തം 36 പോയിന്റ് നേടിയ തായ്‌പേയി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവുമായി യോഗ്യത നേടി. 33 പോയിന്റോടെ ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. കേരളത്തിന്റെ പതിനാറുകാരി ശ്രീകലയാണ് ഇന്ത്യയുടെയും ഗ്രൂപ്പിലെയും ടോപ് സ്‌കോറര്‍ (15 പോയിന്റ്).

ഇന്ത്യന്‍ പുരുഷന്‍മാര്‍ രണ്ടു മത്സരവും തോറ്റു. തുര്‍ക്ക്‌മെനിസ്ഥാനെ 18-17നു തോല്‍പിച്ച ലബനന്‍ ഫൈനല്‍ റൗണ്ടിനു യോഗ്യത നേടി.

Top