അ​ണ്ട​ർ 17 ഫു​ട്ബോ​ൾ: ഇ​റ്റ​ലി​യെ ത​ക​ർ​ത്ത് ച​രി​ത്രം കു​റി​ച്ചു, ഉ​ജ്വ​ല വി​ജ​യം നേടി ഇ​ന്ത്യ

under 17 football

അ​രി​സോ: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന് ഒ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന് ഉ​ജ്വ​ല വി​ജ​യം. പ​രി​ശീ​ല​ന​ത്തിന്റെ ഭാ​ഗ​മാ​യി യൂ​റോ​പ്പി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​യു​ടെ അ​ണ്ട​ർ 17 ടീം ​ക​രു​ത്ത​രാ​യ ഇ​റ്റ​ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ജ​യം.

മ​ല​യാ​ളി താ​രം രാ​ഹു​ൽ പ്ര​വീ​ണി​ന്റെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. 80-ാം മി​നി​റ്റി​ൽ പ്ര​വീ​ണ്‍ ഗോ​ൾ നേ​ടി​യ​പ്പോ​ൾ മ​റ്റൊ​രു ഗോ​ൾ അ​ഭി​ജി​ത് സ​ർ​ക്കാ​രി​ന്റെ വ​ക​യാ​യി​രു​ന്നു.

31-ാം മി​നി​റ്റി​ലാ​യി​രു​ന്നു അ​ഭി​ജി​ത്തി​ന്റെ ഗോ​ൾ. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ ഏ​തെ​ങ്കി​ലും ഒ​രു ടീം ​ഇ​റ്റ​ലി​യു​ടെ ഏ​തെ​ങ്കി​ലു​മൊ​രു ഫു​ട്ബോ​ൾ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത്.

ര​ണ്ട് ദി​വ​സം മു​മ്പു ​ന​ട​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഫ്ര​ഞ്ച് ക്ല​ബാ​യ എ​ഫ്സി സെന്റ് ല്യൂ​വി​നെ 1-1 ന് ​ഇ​ന്ത്യ സ​മ​നി​ല​യി​ൽ ത​ള​ച്ചി​രു​ന്നു.Related posts

Back to top