ശമ്പള വര്‍ധനവ് വിഷയത്തില്‍ ഇനിയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് യുഎന്‍എ

nurses

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതന വര്‍ധനവ് വിഷയത്തില്‍ ഇനിയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് യുഎന്‍എ (യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍) പ്രസിഡന്റ് ജാസ്മിന്‍ ഷാ.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുഎന്‍എ നിലപാട് വ്യക്തമാക്കിയത്.

നവംബര്‍ ഇരുപതിനകം ശമ്പള വര്‍ധനവ് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയില്ലെങ്കില്‍ പിന്നീട് ഒരു മുന്നറിയിപ്പ് ഉണ്ടാകില്ല. കേരളത്തിലെ ആരോഗ്യ മേഖലയില്‍ പിന്നീട് ബന്ദായിരിക്കും നടക്കുകയെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ധിക്കാരം ഇനി അനുവദിക്കാന്‍ കഴിയില്ല. അന്തിമ സമരത്തിന് നഴ്‌സിംഗ് സമൂഹവും യുഎന്‍എയും തയാറായിക്കഴിഞ്ഞെന്നും ജാസ്മിന്‍ ഷാ തുറന്നടിച്ചു.

Top