റോഹിങ്ക്യ വിഷയം; മ്യാന്‍മറിന് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

gutteres

ധാക്ക: റോഹിങ്ക്യ വിഷയത്തില്‍ മ്യാന്‍മറിന് യുഎന്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്.

റോഹിങ്ക്യ വിഷയം കൂടുതല്‍ മനസ്സിലാക്കാന്‍ മ്യാന്‍മറില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് ‘ഗുട്ടറസ് പറഞ്ഞതായി ധാക്ക ട്രിബ്യൂണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

ബംഗ്ലാദേശ് അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ പിന്തുണയ്ക്കുന്നുണ്ടെന്നും റോഹിങ്ക്യരെ സംരക്ഷിക്കാന്‍ തയ്യാറാകുന്ന സര്‍ക്കാറിന്റെ പ്രവര്‍ത്തി അങ്ങേയറ്റം അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.

1977 ലാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയത്. 1.1 മില്യണ്‍ റോഹിങ്ക്യകള്‍ക്ക് ബംഗ്ലാദേശ് അഭയം നല്‍കിയിട്ടുണ്ട്. ആരോഗ്യപരിരക്ഷ ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ റോഹിങ്ക്യകള്‍ക്ക് നല്‍കിയിട്ടുണ്ട്.

100,000 റോഹിങ്ക്യകള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും, അതിന്റെ നിര്‍മ്മാണം നടക്കുകയാണെന്നും അവിടെ അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ലഭിക്കുമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യം കാരണം ജനങ്ങള്‍ പ്രത്യാഘാതങ്ങള്‍ നേരിടുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Top