നിരീക്ഷണ വാഹനത്തെ ഇന്ത്യ ആക്രമിച്ചെന്ന പാക് വാദം തള്ളി ഐക്യരാഷ്ട്ര സഭ

indian-army

ന്യൂഡല്‍ഹി: ഖന്‍ജാര്‍ സെക്ടറില്‍ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ വാഹനത്തെ ഇന്ത്യന്‍ സൈന്യം ആക്രമിച്ചെന്ന പാക് സൈന്യത്തിന്റെ വാദം തള്ളി യുഎന്‍ രംഗത്ത്.

പാക് സൈന്യത്തെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു എന്നാണ് പാകിസ്താന്‍ ആരോപിച്ചത്. എന്നാല്‍ സംഭവം സത്യമല്ലെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ വക്താവ് അറിയിച്ചു.

പാക് സൈന്യത്തിന്റെ സംരക്ഷണത്തില്‍ സഞ്ചരിച്ചിരുന്ന യുഎന്‍ മിലിറ്ററി ഒബ്‌സെര്‍വര്‍ ഗ്രൂപ്പിന്റെ വാഹനത്തിനടുത്തേക്ക് വെടിയുണ്ടകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് മിലിറ്ററി ഒബ്‌സെര്‍വര്‍ ഗ്രൂപ്പിനെ ലക്ഷ്യം വെച്ച് ഇന്ത്യ നടത്തിയ ആക്രമണമാണ് എന്നതിന് തെളിവില്ല. മാത്രമല്ല, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യുഎന്‍ വ്യക്തമാക്കി.

Top