umpir paul reiffe taken to hospital afte being hit by bhuvneshwar kumar throw

മുംബൈ: ഇന്ത്യ- ഇംഗ്‌ളണ്ട്‌ ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തുകൊണ്ട് അംപയറിന് പരുക്ക്. 49ാം ഓവറില്‍ ലെഗ് അംപയറായി നിന്ന പോള്‍ റീഫലിനാണ് തലയ്ക്ക് പിന്നില്‍ പന്തുകൊണ്ട് പരുക്കേറ്റത്. ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ലെഗില്‍ നിന്നുള്ള ഭുവനേശ്വര്‍ കുമാറിന്റെ ത്രോയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

പന്ത് തലയില്‍ കൊണ്ട ഉടന്‍ തന്നെ പോള്‍ റീഫല്‍ നിലത്തു വീണു. അടിയന്തര വൈദ്യസഹായം എത്തിച്ചെങ്കിലും തുടര്‍ന്നും മല്‍സരം നിയന്ത്രിക്കാന്‍ റീഫലിനായില്ല. മൂന്നാം അംപയറായ മറെയ്‌സ് എരാസ്മസ് പകരക്കാരനായി മല്‍സരം നിയന്ത്രിക്കാനെത്തി. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബോളറായ റീഫല്‍ 33 ടെസ്റ്റുകളിലും 92 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.

Top