ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവ് ഗംഭീരമാക്കി ഉമേഷ് യാദവ്

umesh-yadav

കദേശം ആറ് വര്‍ഷത്തിനു ശേഷം തന്റെ രണ്ടാം ടി20 അന്താരാഷ്ട്ര മത്സരത്തിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കി ഉമേഷ് യാദവ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആറ് വര്‍ഷത്തോളം പുറത്തായിരുന്ന തനിക്ക് തന്റെ മടങ്ങി വരവിലെ പ്രകടനം ഏറെ സന്തോഷം നല്‍കുന്നുവെന്ന് പറഞ്ഞ താരം ഇതിനു ഐപിഎലിനോട് നന്ദി പറഞ്ഞു. ഐപിഎലില്‍ ചെയ്തത് തുടരാന്‍ മാത്രമായിരുന്നു തന്റെ ശ്രമമെന്ന് പറഞ്ഞ ഉമേഷ് ഭാവിയിലും താന്‍ ഇത് തന്നെ തുടരുവാന്‍ ആഗ്രഹിക്കുന്നു എന്നും അറിയിച്ചു.

ഐപിഎല്‍ 2018ല്‍ 14 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റാണ് നേടിയത്. പവര്‍ പ്ലേയില്‍ മികവാര്‍ന്ന പ്രകടനം പുറത്തെടുത്ത താരം ഒരോവറില്‍ തന്നെ ഒന്നിലധികം വിക്കറ്റ് പല മത്സരങ്ങളിലും നേടിയിരുന്നു. ടീമിലെ ബൗളിംഗ് നിരയുടെ ശക്തമായതിനാല്‍ ടീമില്‍ ഇടം ലഭിക്കുക തനിക്കും മറ്റു ബൗളര്‍മാര്‍ക്കും അല്പം ബുദ്ധിമുട്ടുള്ളതാണെങ്കിലും ലഭിക്കുന്ന അവസരങ്ങള്‍ 100% ആത്മാര്‍ത്ഥതയോടെ സമീപിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഉമേഷ് പറഞ്ഞു.

അയര്‍ലണ്ടിന്റെ ടോപ് ഓര്‍ഡറിലെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ താരം സ്പിന്നര്‍മാര്‍ക്ക് മത്സരത്തില്‍ പിടിമുറുക്കുവാനുള്ള വഴിതുറക്കുകയായിരുന്നു. ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി പവര്‍പ്ലേയില്‍ തകര്‍പ്പന്‍ സ്‌പെല്ലുകളെറിഞ്ഞ ഉമേഷ് കഴിഞ്ഞ ദുവസത്തെ തന്റെ പ്രകടനത്തില്‍ സന്തുഷ്ടനാണെന്നാണ് അറിയിച്ചത്.

Top