മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെ തകര്‍ത്ത് റയലിന് യുവേഫ സൂപ്പര്‍ കപ്പ്

മാസിഡോണിയ: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സീസണിലെ യൂറോപ്പിലെ ആദ്യ ഫുട്‌ബോള്‍ കിരീടമായ യുവേഫ സൂപ്പര്‍ കപ്പ് റയൽ മാൻഡ്രിഡിന്.

റയലിന്റെ നാലാം സൂപ്പര്‍ കപ്പ് കിരീടമാണിത്.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി കളിച്ച റയലിന് തന്നെയായിരുന്നു മത്സരത്തില്‍ ആധിപത്യം.

കളി തുടങ്ങി 23ാം മിനിട്ടില്‍ കാസിമോര നേടിയ ഗോളിലൂടെ റയല്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ റയല്‍ ആധിപത്യം തുടര്‍ന്നു. 52ാം മിനിട്ടില്‍ ഇസ്‌കോയുടെ വക രണ്ടാം ഗോള്‍.

അറുപത്തി രണ്ടാം മിനിട്ടില്‍ ലുക്കാക്കുവിലൂടെ മാഞ്ചസ്റ്റര്‍ ഒരു ഗോള്‍ മടക്കി. എണ്‍പത്തി മൂന്നാം മിനിട്ടില്‍ പകരക്കാരനായി ക്രിസ്റ്റ്യാനോ എത്തിയെങ്കിലും റയല്‍ വിജയമുറപ്പിച്ചിരുന്നു.

Top