‘എല്ലാം’ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫിന്റെ നിര്‍ണായക യോഗം ഇന്ന്

തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി കുറച്ചതിനെതിരെയുള്ള സമരപരിപാടികള്‍ തീരുമാനിക്കാന്‍ യു.ഡി.എഫ് യോഗം ഇന്ന് ചേരും.

കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം നടക്കുക.

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റ ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

നെയ്യാര്‍ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു ദിവസം നീളുന്ന യോഗമായിരുന്നു നേരത്തെ നിശ്ചയിച്ചതെങ്കിലും പിന്നീടത് മാറ്റുകയായിരുന്നു.

ജെ.ഡി.യുവിന്റ നിലപാടുകളും പ്രതിപക്ഷനേതാവിനെ സംബന്ധിച്ച് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസിന്റ പ്രസ്താവനയും യോഗത്തില്‍ ഉന്നയിച്ചേക്കാം.

Top