തൃശൂരിലെ അഞ്ചു പഞ്ചായത്തുകളിലും മറയൂരിലും ഹര്‍ത്താല്‍ ആരംഭിച്ചു

harthal

തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

പാവറട്ടി, എളവള്ളി, മുല്ലശേരി, വെങ്കിടങ്ങ്, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് പാല്‍, പത്രം, ആശുപത്രി, വിവാഹം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഇതോടൊപ്പം കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചതിനെതുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഉന്നത അധികാരികള്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മറയൂര്‍- കാന്തല്ലൂര്‍ പഞ്ചായത്തുകളിലും ഇന്ന് ഹര്‍ത്താല്‍ ആണ്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Top