ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ തള്ളി ശിവസേന

മുംബൈ: ഗുജറാത്തില്‍ ബിജെപിക്ക് അനുകൂലമായി പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി ശിവസേന.

ഭരണവിരുദ്ധ വികാരം ശക്തമായിരുന്ന ഗുജറാത്തിലെ രാഷ്ട്രീയ കാലാവസ്ഥ ബിജെപിക്ക് എതിരായിരുന്നു. അതുകൊണ്ടുതന്നെ, എക്സിറ്റ് പോള്‍ ഫലവും, യഥാര്‍ത്ഥ ഫലവും ഒരുപോലെയാകുമെന്ന് കരുതാനാകുന്നില്ലെന്നും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു.

ഗുജറാത്തില്‍ ബിജെപിക്ക് വിജയം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ താക്കറെ, തിങ്കളാഴ്ച പുറത്തിയവരാനിരിക്കുന്ന അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു.

Top