ഉദയനിധി സ്റ്റാലിന്‍ – ജയറാം ചിത്രം വേണ്ടെന്നു വച്ചതായി റിപ്പോര്‍ട്ടുകള്‍

JAYARAM-STALIN

സംവിധായകനും നിര്‍മാതാവും തമ്മിലുള്ള ആശയപരമായ വ്യത്യാസം കാരണം ഉദയനിധി സ്റ്റാലിന്‍- ജയറാം ചിത്രം വേണ്ടെന്നു വച്ചതായി റിപ്പോര്‍ട്ടുകള്‍. തമിഴ് സംവിധായകന്‍ അറ്റ്‌ലിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച എനക് ഏബിളാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്.

ചിത്രത്തില്‍ ഉദയനിധിയുടെ അച്ഛന്റെ വേഷത്തിലായിരുന്നു ജയറാം. പ്രിയ ഭവാനി ശങ്കര്‍, ഇന്ദുജ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ‘കണ്ണൈ കലൈമാനെ’ എന്ന ചിത്രത്തിലാണ് ഉദയനിധി സ്റ്റാലിന്‍ അഭിനയിക്കുന്നത്. തമന്നയാണ് ചിത്രത്തില്‍ നായിക.

Top