പുരസ്‌കാര ജേതാവ് മണി നായകനാകുന്ന ഉടലാഴത്തിലെ ഗാനം പുറത്തിറങ്ങി

udalazham

ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരത്തിന് അര്‍ഹനായ മണി നായകനാകുന്ന ഉടലാഴത്തിലെ ഗാനം പുറത്തിറങ്ങി. ബിജിബാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. മിഥുന്‍ ജയരാജും സിത്താര കൃഷ്ണകുമാറുമാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

നിലനില്‍പ്പുതന്നെ ചോദ്യചിഹ്നമായ ആറുനാടന്‍ കോളനിയിലെ 24 വയസുള്ള ഭിന്നലിംഗക്കാരനായ ഗുളികന്റെ കഥയാണ് ‘ഉടലാഴം’ പറയുന്നത്. പ്രകൃതി, വന്യജീവികള്‍, ആദിവാസികള്‍, പൊതുസമൂഹം എന്നിവയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനി രമ്യ വല്‍സല, ജോയ് മാത്യു, അനുമോള്‍, ഇന്ദ്രന്‍സ്, സജിതാ മഠത്തില്‍, നിലമ്പൂര്‍ ആയിഷ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Top