കടുത്തുരുത്തിയില്‍ പാറക്കുളത്തില്‍ വീണ് മുത്തശിയും കൊച്ചുമകളും മരിച്ചു

drowned

കടുത്തുരുത്തി: പെരുവയ്ക്ക് സമീപം കാരിക്കോട് പാറക്കുളത്തില്‍ വീണ് മുത്തശിയും കൊച്ചുമകളും മരിച്ചു. കാരിക്കോട് പടിക്കക്കണ്ടത്തില്‍ കോമളവല്ലി (65), കൊച്ചുമകള്‍ അനു (ആറ്) എന്നിവരാണ് മരിച്ചത്.

രാവിലെ പാറക്കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. തൊട്ടുപിന്നാലെ പാറക്കുളത്തില്‍ എത്തിയ അയല്‍വാസികളാണ് മൃതദേഹം കണ്ടത്.

തുടര്‍ന്ന് വിവരംഅറിയിച്ചതിനെ തുടര്‍ന്ന് വെള്ളൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പൊതിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Top