സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു

accident

മംഗളൂരു: കുന്താപുരത്തിനടുത്ത് കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ കാര്‍ യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. തെക്കട്ടെ സ്വദേശി ദീക്ഷിത്(23),കോര്‍ഗി ഹൊസമഠിലെ കിരണ്‍(25)എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറിലുണ്ടായിരുന്ന ജീവന്‍ ഷെട്ടി,മനീഷ് ഷെട്ടി,അരുണ്‍ ഷെട്ടി എന്നിവര്‍ക്കാണ് പരുക്ക്. കുന്താപുരത്തെ നെല്ലിക്കട്ട അബാറവിലാണ് അപകടം നടന്നത്. കുന്താപുരത്ത് നിന്ന് സിദ്ധാപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് എതിരെ വന്ന കാറുമായിടിച്ചത്.

Top