ചങ്ക്‌സിന്റെ വ്യാജപതിപ്പ് അപലോഡ് ചെയ്ത സംഭവം, രണ്ടു യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍: പുതിയ ചിത്രം ‘ചങ്ക്‌സി’ന്റെ വ്യാജപതിപ്പ് റിലീസ് ചെയ്ത തൊട്ടടുത്ത ദിവസം തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു.

തൃശൂര്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോലീസ് പിടികൂടിയത്. വടക്കാഞ്ചേരി ന്യൂ രാഗം തിയേറ്ററില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഈ ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ അപ്ലോഡ് ചെയ്യുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവക്കള്‍ കുടുങ്ങുയത്.

Top